തിരുവനന്തപുരം: ബാലസാഹിത്യ പുസ്തകങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച ബുക്സ് ഓൺ വീൽസ് ജില്ലയിൽ പര്യടനം തുടങ്ങി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സിയാദ്, ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇർഷാദ് എം.എസ്, ഓഫീസ് മാനേജർ ബി.എസ് പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ എത്തിച്ചേരുന്ന വാഹനത്തിൽനിന്ന് വിലക്കിഴിവോടെ ബാലസാഹിത്യ പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്. പര്യടനം ഒരു മാസം നീണ്ടു നിൽക്കും.