ആര്യനാട്:സർക്കാരിന് സമർപ്പിച്ച അവകാശപത്രികയിൽ വർഷങ്ങളായി സർക്കാർ - പൊത മേഖല സ്ഥാവനങ്ങളിൽ ദിവസവേദനത്തിൽ ജോലി നോക്കി വരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക,മിനിമം കൂലി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി ആര്യനാട് ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച തെരുവ് സമരം സി.പി.ഐ. അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു.ഈഞ്ചപ്പുരി സന്തു ,കെ.സുകുമാരൻ നായർ,ഇറവൂർ പ്രവീൺ,ഈഞ്ചപ്പുരി അനി ,കെ.ഹരിസുധൻ,പള്ളിവേട്ട സാഗർ,എ.സുകുമാരൻ,കെ.വി.പ്രമോദ് എന്നിവർ സംസാരിച്ചു.