തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷസ്ഥാനങ്ങളിൽ സംവരണം നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവായതോടെ ജില്ലയിലെ പൊതുചിത്രം വ്യക്തമായി. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇക്കുറി പട്ടിക ജാതി വിഭാഗത്തിലെ പ്രതിനിധിയും തിരുവനന്തപുരം നഗരസഭ മേയർ പദവിയിലേക്ക് വനിതയും എത്തും. പട്ടികജാതി വിഭാഗത്തിലെ വനിത നെടുമങ്ങാട് മുൻപ്പാലിറ്റി അദ്ധ്യക്ഷയാകും. ഗ്രാമപഞ്ചായത്തിൽ 31 എണ്ണത്തിന്റെ അദ്ധ്യക്ഷ സ്ഥാനം വനിതകൾക്കും അഞ്ചെണ്ണം പട്ടികജാതി വനിതാവിഭാഗത്തിനും നാലെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൽ അഞ്ചെണ്ണം വനിതകൾക്കും ഒരെണ്ണം പട്ടികജാതി വനിതാവിഭാഗത്തിനുമാണ്.
സംവരണ പഞ്ചായത്തുകൾ 40
വനിത
പാറശാല, തിരുപുറം, ആര്യങ്കോട്, ഒറ്റശേഖരമംഗലം, അമ്പൂരി, കാഞ്ഞിരംകുളം, കരുംകുളം, വിളപ്പിൽ, വിളവൂർക്കൽ, മംഗലപുരം, വെള്ളനാട്, ഉഴമലയ്ക്കൽ, കരകുളം, വെമ്പായം, ആനാട്, പനവൂർ, വാമനപുരം, നെല്ലനാട്, നന്ദിയോട്, കല്ലറ, പുളിമാത്ത്, നഗരൂർ, നാവായികുളം, പള്ളിക്കൽ, വക്കം, കിഴുവിലം, കടയ്ക്കാവൂർ, വെട്ടൂർ, ചെറുന്നിയൂർ, ചെമ്മരുതി, ഒറ്റൂർ
പട്ടികജാതി വനിത
ചെങ്കൽ, കുന്നത്തുകാൽ, മലയിൻകീഴ്, കഠിനംകുളം, ഇലകമൺ
പട്ടികജാതി
പോത്തൻകോട്, പൂവച്ചൽ, പെരിങ്ങമ്മല, മടവൂർ
സംവരണ ബ്ലോക്ക് പഞ്ചായത്തുകൾ 6
വനിത
നേമം, വെള്ളനാട്, നെടുമങ്ങാട്, ചിറയിൻകീഴ്, വർക്കല
പട്ടികജാതി വനിത
വാമനപുരം