general

ബാലരാമപുരം:കസ്തൂർബാ ഗ്രാമീണഗ്രന്ഥശാലയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരി ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ താലൂക്ക് ജോ.സെക്രട്ടറി കെ.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സാംസ്കാരിക രേഖയുടെ പ്രകാശനം ഗിരീഷ് പരുത്തിമഠത്തിന് നൽകി വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ നിർവഹിച്ചു.ഗ്രന്ഥശാലയുടെ പ്രസിദ്ധീകരണ വിഭാഗമായ കസ്തൂർബാ ബുക്സിന്റെ ലോഗോ പ്രകാശനം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എസ്.ഗോപകുമാർ നിർവ്വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.മഹേഷ് കുമാർ,​ പള്ളിച്ചൽ വിജയൻ,​ ഗീതാകുമാരി,​ ജ്യോതിഷ് എന്നിവർ സംസാരിച്ചു.