തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 651 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.881 പേർ രോഗമുക്തരായി. നിലവിൽ 8217 പേരാണു രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ആറു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആറ്റിങ്ങൽ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജൻ (54), മൈലക്കര സ്വദേശി രാമചന്ദ്രൻ നായർ (63), വാമനപുരം സ്വദേശി മോഹനൻ (56), കരുമം സ്വദേശിനി സത്യവതി (67), കവലയൂർ സ്വദേശി രാജു ആചാരി (58) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 481 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 18 പേർ ആരോഗ്യ പ്രവർത്തകരാണ്.
പുതുതായി നിരീക്ഷണത്തിലായവർ -1862
ആകെ നിരീക്ഷണത്തിലുള്ളവർ -25736
ഇന്നലെ രോഗമുക്തി നേടിയവർ - 881
നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -1330
ചികിത്സയിലുള്ളവർ - 8217