തിരുവനന്തപുരം:കൊവിഡ് സാഹചര്യത്തിൽ ഏഴ് മാസത്തോളമായി അടച്ചിട്ട് വീണ്ടും തുറന്ന മാജിക് പ്ലാനറ്റിൽ സന്ദർശകരുടെ തിരക്കേറുന്നു. ഇടവിട്ടുള്ള ഇരിപ്പിട ക്രമീകരണം, സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം, വേദികളിലെ അണുനശീകരണം തുടങ്ങി എല്ലാവിധ ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം 100 പേർക്ക് മാത്രമാണ് പ്രവേശനം. വൈകിട്ട് 4 മുതൽ 9 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. രജിസ്ട്രേഷന്: 9446540395, 9447014800.