nemom

തിരുവനന്തപുരം: പുതിയ കാലം പുതിയ സേവനം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ വകുപ്പിൽ നടത്തിയ ആധുനികവത്കരണ നടപടികളിലൂടെ അഴിമതി ഗണ്യമായി കുറയ്‌ക്കാനും വകുപ്പിനെ ജനസൗഹൃദമാക്കി മാറ്റാനും സാധിച്ചെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. 20.80 കോടി രൂപ അടങ്കലിൽ കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന നേമം രജിസ്‌ട്രേഷൻ സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സജ്ജീകരണങ്ങളോടെ ഹരിതചട്ടങ്ങൾക്ക് അനുസൃതമായി 55,000 ചതുരശ്രഅടി വിസ്‌തീർണത്തിലുള്ള രജിസ്‌ട്രേഷൻ കോംപ്ലക്‌സ് ഉൾപ്പെടെ 47 കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നതിനും ഇതിൽ 28 കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നതിനും വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒ. രാജഗോപാൽ എം.എൽ.എ, മറ്റ് ജനപ്രതിനിധികൾ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.