അടൂർ : റോഡിലെ ചരലിൽ നിയന്ത്രണംവിട്ട് മറിഞ്ഞ ബുള്ളറ്റ് ബൈക്ക് യാത്രക്കാരൻ ലോറി കയറി മരിച്ചു. മിത്രപുരം ചരുവിള വീട്ടിൽ കൃഷ്ണപിള്ളയുടെയും ഭാരതി അമ്മയുടെയും മകൻ വിനോദ് (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.15 ഓടെ മിത്രപുരം നാൽപതിനായിരം പടിക്ക് സമീപമായിരുന്നു അപകടം. എം.സി റോഡ് നവീകരണത്തിനായി ടാർ ഇളക്കി മാറ്റിയ ഭാഗത്തെ ചരലിലാണ് ബൈക്ക് നിയന്ത്രണം വിട്ടത്. പിന്നാലെ വന്ന ലോറി വിനോദിന് മീതേ കയറുകയായിരുന്നു. തൽക്ഷണം മരിച്ചു. കഴക്കൂട്ടത്ത് നിന്ന് തിരുവല്ലയിലേക്ക് ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്നു ലോറി. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ. . ഭാര്യ: രാധിക (സിവിൽ സപ്ളൈസ് അടൂർ ഹൈപ്പർ മാർക്കറ്റ് ) .മക്കൾ: അക്ഷയ, ആദർശ്.