നെടുമങ്ങാട് : വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നെടുമങ്ങാട് നഗരസഭ കൗൺസിൽ നടപ്പിലാക്കിയ സമഗ്ര പദ്ധതികളുടെ വിവരങ്ങളടങ്ങിയ കൈപ്പുസ്തകം 'വിദ്യാഭ്യാസ വികസനത്തിന്റെ നാൾവഴികൾ" പ്രകാശനം ചെയ്തു.മന്ത്രി കെ.ടി ജലീൽ മഞ്ച ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.ജെ റസീനയ്ക്കു പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു.നെടുമങ്ങാട് ഗവണ്മെന്റ് കോളേജിൽ പുതിയ രണ്ട് പി.ജി കോഴ്സുകൾ ആരംഭിക്കാനായതും കോളേജിന് പുതിയ മന്ദിരങ്ങൾ നിർമ്മിച്ചതും കൈപ്പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, അഡ്വ. ആർ. ജയദേവൻ, ടി.ആർ സുരേഷ്, നെടുമങ്ങാട് ജി.എച്ച്.എസ് മുൻ പ്രിൻസിപ്പൽ ശരത്ചന്ദ്രൻ എന്നിവർ പങ്കെടുത്തു.