വെള്ളറട: വെള്ളറടയിലെ ആനപ്പാറയിൽ 44 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനിൽ ഉദ്ഘാടനം ചെയ്തു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നെയ്യാറ്റിൻകര തഹസീൽ ദാർ അജയകുമാർ, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി, വൈസ് പ്രസിഡന്റ് ജ്ഞാനദാസ്, എസ്. പ്രദീപ്, വില്ലേജ് ഓഫീസർ രജികുമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.