പാലോട്: പെരിങ്ങമ്മല ഗവ. യു.പി.എസിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജത്തിന്റെ ഭാഗമായി ഒരു കോടി നാൽപത് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്. മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ധനമന്ത്രി തോമസ് ഐസക്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ,പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി. ചിത്രകുമാരി, വൈസ് പ്രസിഡന്റ് കെ.ജെ. കുഞ്ഞുമോൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റീജാഷെനിൽ, സിന്ധുകുമാരി, ചെയർമാൻ എ. റിയാസ്, പഞ്ചായത്തംഗങ്ങൾ, എസ്.എം.സി ചെയർമാൻ ഷെനിൽറഹിം, പി.ടി.എ വൈസ് പ്രസിഡന്റ് എസ്. അനിൽകുമാർ, എച്ച്.എം.ഇൻ ചാർജ് എസ്. നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.