തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ടസ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ കമ്പനിയോട് ചേർന്നുള്ള പ്രദേശത്തെ വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകുന്നു. ആദ്യഘട്ടത്തിൽ 52 കുടുംബങ്ങൾക്ക് കണക്ഷൻ നൽകുന്നതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ജല അതോറിട്ടിയുമായി സഹകരിച്ചാണ് കണക്ഷൻ ലഭ്യമാക്കുന്നത്. പ്രതിവർഷം മൂന്നു ലക്ഷം രൂപയാണ് ടൈറ്റാനിയം ഇതിനായി വിനിയോഗിക്കുന്നത്.