vld3-

വെള്ളറട: രക്ഷാപ്രവർത്തനത്തിനിടയിൽ പമ്പ ആറ്റിൽ മാടമണ്ണിൽ മുങ്ങി മരിച്ച ഫയർ ഫോഴ്സ് ജീവനക്കാരൻ ആർ. ആർ. ശരത്തിന്റെ കുടുംബത്തിന് സഹ പ്രവർത്തകർ സ്വരൂപിച്ച ധനസഹായം മൈലച്ചലിലുള്ള വീട്ടിലെത്തി കൈമാറി. ശരത്തിന്റെ ഭാര്യയ്ക്കും മാതാപിതാക്കൾക്കുമായി 18, 95 500 രൂപയാണ് സമാഹരിച്ചത്. ഈ തുക സി.കെ. ഹരീന്ദ്രൻ എം.എൽ.എ ശരത്തിന്റെ ഭാര്യ അഖിലയ്ക്കും പിതാവിനുമായി കൈമാറി. ഡി.എഫ്.ഒ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. ഹരികുമാർ, കെ.എസ്.എസ്.എ ജനറൽ സെക്രട്ടറി അജിത് കുമാർ, അരുൺ, നൗഷാദ്, സാബു ലാൽ, അജിത്ത്, സക്കറിയ മധു, ഗോപകുമാർ, രൂപേഷ്, എസ്. ജീവൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.