തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അംഗമായി അഡ്വ. എ.ജെ. വിത്സനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്ത പാനലിൽ നിന്നാണ് നിയമനം. വൈദ്യുതിമന്ത്രി എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് വിത്സൻ. തൊടുപുഴ സ്വദേശിയായ വിത്സൻ കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ കെ.എസ്.ഇ.ബിയുടെ സ്റ്റാൻഡിംഗ് കൗൺസൽ ആയിരുന്നു. ഈ സർക്കാരിന്റെ കാലത്ത് തന്നെ പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്.