santhi-

കോട്ടയം : ചങ്ങനാശേരി നഗരസഭ ഓഫീസിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ റെയ്ഡിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് റവന്യൂ ഉദ്യോഗസ്ഥർ പിടിയിലായി. റവന്യൂ ഓഫീസർ കോഴിക്കോട് വെസ്റ്റ്ഹിൽ സൂര്യകിരൺ വീട്ടിൽ പി.ടി സുശീല (52), റവന്യൂ ഇൻസ്‌പെക്ടർ ചെങ്ങന്നൂർ പാണ്ടനാട് പുതുശേരി വീട്ടിൽ സി.ആർ ശാന്തി (50) എന്നിവരെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കാനഡയിൽ ജോലി ചെയ്യുന്ന ചങ്ങനാശേരി സ്വദേശി ചങ്ങനാശേരിയിൽ വീടു നിർമ്മിച്ചിരുന്നു. ഇതിന്റെ ഒക്യുപെൻസി സർട്ടിഫിക്കറ്റിനായി 8000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. കാനഡ സ്വദേശിയുടെ ജീവനക്കാരൻ ഓഫീസിലെത്തി പണം കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്.