തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് സംസ്ഥാനത്തുനിന്ന് ഇന്ന് ആസാമിലെ ഗുവാഹതിയിലേക്കും നാളെ ബീഹാറിലെ സഹർസയിലേക്കും സ്പെഷ്യൽ ട്രെയിൻ പുറപ്പെടും. ഗുവാഹതിയിലേക്ക് ഇന്ന് രാത്രി 11ന് എറണാകുളത്തുനിന്നാണ് ട്രെയിൻ. നമ്പർ.06003.ആലുവ,തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 8ന് വൈകിട്ട് 3.45ന് ഗുവാഹതിയിലെത്തും.
ബീഹാറിലെ സഹർസയിലേക്ക് നാളെ രാത്രി 11ന് തിരുവനന്തപുരത്തുനിന്നാണ് ട്രെയിൻ. നമ്പർ. 06005. കൊല്ലം, കായംകുളം, ചെങ്ങന്നൂർ,കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.9ന് രാവിലെ 11.15ന് സഹർസയിലെത്തും.