ചവറ: ദീർഘകാലം ആകാശവാണിയിൽ എ ഗ്രേഡ് ലൈറ്റ് മ്യൂസിക് ആർട്ടിസ്റ്റായിരുന്ന ചവറ സൗത്ത് ഗുഹാനന്ദപുരം രാമലപ്പുതുവലിൽ (ശ്രീനിവാസപുരം) കെ.ആർ. മോഹനദാസ് (67, റിട്ട. സംഗീതാദ്ധ്യാപകൻ, ഗുഹാനന്ദപുരം ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതനായി. സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നാണ് ഇദ്ദേഹം ഗാനഭൂഷണം ഫസ്റ്റ് ക്ലാസിൽ പാസായത്.