bineesh-

ബംഗളുരു: അഞ്ച് വർഷം ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയായിരുന്നപ്പോഴും ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ.ഡി കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. 2008 മുതൽ 2013 വരെയാണ് എൻആർഐ പദവിയോടെ ദുബായിൽ കഴിഞ്ഞത്. ഈ സമയത്ത് അവിടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായി. ദുബായിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് അനൂപുമായി സാമ്പത്തിക ഇടപാടുകൾ തുടങ്ങിയത്.

. ബിനീഷ് കോടിയേരിയുടെ അക്കൗണ്ടുകളിലെത്തിയ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നിക്ഷേപ രസീതുകൾ ഹാജരാക്കാൻ മൂന്ന് ബാങ്കുകൾക്ക് ഇ.ഡി നോട്ടീസ് നൽകി. ബിനീഷിന്റെ അക്കൗണ്ടുകളിലെ വൻ നിക്ഷേപവും ആദായ നികുതി റിട്ടേണും തമ്മിൽ ഗുരുതര പൊരുക്കേടുകളുണ്ട് . 2018–19 ൽ മാത്റം 54,89,000 രൂപ അക്കൗണ്ടുകളിലെത്തിയപ്പോൾ ആദായനികുതി റിട്ടേണിൽ കാണിച്ചിരിക്കുന്നത് 13,20,637 രൂപയാണ്.

അനൂപിനു കൈമാറിയ പണം തിരുവനന്തപുരത്തു നിന്നു ബാങ്ക് വായ്പയെടുത്തതാണെന്നാണ് ബിനീഷ് നൽകിയ മൊഴി. അബ്ദുൽ ലത്തീഫുമായി ചേർന്ന് ശംഖുംമുഖത്തു നടത്തുന്ന ഓൾഡ് കോഫി ഹൗസിന്റെ പേരിലാണ് വായ്പയെടുത്തതെന്നും . അക്കൗണ്ടുകളിൽ പണമെത്തിയ സമയം നോക്കുമ്പോൾ ഈ വാദത്തിൽ സംശയമുണ്ടെന്ന് ഇഡി അറിയിച്ചു. ബിനീഷുമായി വൻകിട പണമിടപാട് നടത്തിയ നാലുപേരെക്കൂടി പ്രതിയാക്കുമെന്നാണ് സൂചന. അതേസമയം, ആറാംദിനത്തിലെ ചോദ്യംചെയ്യലിൽ ബിനീഷ് സഹകരിക്കുന്നതായി ഇഡി പറയുന്നു. ഇവന്റ് മാനേജ്മെന്റ്, പ്രൊഡക്ഷൻ കമ്പനികളുടെ ബിനാമി ഇടപാടുകളുടെ വിവരങ്ങളാണ് തേടിയത്.

 മയക്കുമരുന്ന് കേസ് പിന്നാലെ

ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായി വിവരം കിട്ടിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. കല്യാൺ നഗറിലെ റോയൽസ്യൂട്ട് അപ്പാർട്‌മെന്റ്സിൽ അനൂപ് മുഹമ്മദിനൊപ്പം താമസിച്ചിരുന്ന വിമാനക്കമ്പനി ജീവനക്കാരൻ സോണ​റ്റ്‌ ലോബോ ഇഡിക്കു മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബിനീഷിനെതിരെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ കേസെടുക്കും.

 ഹൈ​ദ​രാ​ബാ​ദി​ലും​ ​ഇ.​ഡി​ ​റെ​യ്ഡ്

​ലൈ​ഫ് ​മി​ഷ​നി​ലെ​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​ക​ണ്ടെ​ത്താ​ൻ​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​ഇ.​ഡി​ ​റെ​യ്ഡ് ​ന​ട​ത്തി.​ ​ക​രാ​റു​ക​ൾ​ ​നേ​ടി​യ​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​പൊ​ന്നാ​ർ​ ​ഇ​ൻ​ഡ​സ്ട്രീ​സി​ലാ​ണ് ​റെ​യ്ഡ് ​ന​ട​ത്തി​യ​ത്.​ ​ക​രാ​റി​ലെ​ ​വ​ഴി​വി​ട്ട​ ​ഇ​ട​പാ​ടു​ക​ൾ​ ​ശി​വ​ശ​ങ്ക​‌​ർ​ ​വെ​ളി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ​സൂ​ച​ന.​ ​ഇ​വി​ടെ​ ​നി​ന്ന് ​നി​ർ​ണാ​യ​ക​ ​രേ​ഖ​ക​ൾ​ ​പി​ടി​ച്ചെ​ടു​ത്തെ​ന്നാ​ണ് ​വി​വ​രം.​ ​വ​ട​ക്കാ​ഞ്ചേ​രി​ ​മോ​ഡ​ലി​ൽ​ ​ക​മ്മി​ഷ​ൻ​ ​ത​ട്ടാ​നു​ള്ള​ ​ഇ​ട​പാ​ടു​ക​ളാ​ണ് ​ന​ട​ന്ന​ത്.​ ​സ​ർ​ക്കാ​‌​ർ​ ​പ​ദ്ധ​തി​ക​ളി​ലെ​ ​ക്ര​മ​ക്കേ​ടു​ക​ളി​ൽ​ ​ശി​വ​ശ​ങ്ക​റി​നെ​തി​രെ​ ​കൂ​ടു​ത​ൽ​ ​തെ​ളി​വു​ ​കി​ട്ടി​യെ​ന്ന് ​ഇ.​ഡി​ ​വ്യ​ക്ത​മാ​ക്കി.