bineesh-kodiyeri

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡിൽ ബംഗളൂരു ലഹരിമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ എ.ടി.എം കാർഡ് കണ്ടെടുത്തു. എന്നാൽ കാർഡ് അവിടെ ഉണ്ടായിരുന്നതല്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ കൊണ്ടുവച്ചതാണെന്നും ബിനീഷിന്റെ ഭാര്യ റെനീറ്റ ആരോപിച്ചു.

ബിനീഷിന്റെ അറസ്റ്റുവരെ താനടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നെന്നും അന്നൊന്നും കാണാത്ത എ.ടി.എം കാർഡ് ഇപ്പോൾ എങ്ങനെ വന്നെന്നുമാണ് റെനീറ്റ ചോദിച്ചത്. അഭിഭാഷകനെ ബന്ധപ്പെട്ട് നിയമസഹായവും തേടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകൾ പിടിച്ചെടുത്തതായാണ് വിവരം.

റെയ്ഡ് രാത്രി ഒമ്പതിന് പൂർത്തിയായി. പക്ഷേ, സെർച്ച് രേഖകളിൽ റെനീറ്റ ഒപ്പിടാൻ വിസമ്മതിച്ചതിനാൽ അര മണിക്കൂർ കഴിഞ്ഞാണ് ഉദ്യോഗസ്ഥ‌ർ പുറത്തുവന്നത്.