ചാവക്കാട്: തിരുവത്രയിലെ മോഷണക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടിമേപ്പിള്ളി പറഞ്ഞു. വീടിന്റെ പിൻഭാഗത്തെ മതിൽ ചാടിയാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. മേഖലയിലെ സി.സി ടി.വി കാമറകൾ പരിശോധിച്ചെന്നും എസ്.എച്ച്.ഒ വ്യക്തമാക്കി. ഇന്നലെ സയന്റിഫ്ക് സംഘം വീടും പരിസരവും പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. സൈന്റിഫിക്ക് ഓഫീസർ ശാലു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ചാവക്കാട് തിരുവത്ര പുതിയറ സെന്ററിൽ മുസ്ലിം ലീഗ് ഓഫീസിന് എതിർവശത്തുള്ള കടപ്പുറം പഞ്ചായത്ത് കറുകമാട് സ്വദേശിയും ഖത്തർ പ്രവാസിയുമായ വലിയകത്ത് മുഹമ്മദ് അഷറഫിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.