രാമനാട്ടുകര: കാലവർഷക്കെടുതി മൂലം തകർന്ന 20 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് 1.60 കോടി രൂപ അനുവദിച്ചതായി ബേപ്പൂർ എം.എൽ.എ വി.കെ.സി മമ്മദ് കോയ അറിയിച്ചു. രാമനാട്ടുകര മുൻസിപ്പാലിറ്റിയിലെ പാറമ്മൽ റോഡ് (10 ലക്ഷം), രാമനാട്ടുകര ബൈപ്പാസ്-പാലക്കൽ താഴം-കാരായി റോഡ് (10ലക്ഷം), വേലപ്പമേനോൻ റോഡ് (10ലക്ഷം), പള്ളിത്താഴം- കോയ്ത്തലപ്പാടം റോഡ് (10 ലക്ഷം), കുന്നുംപുറം റോഡ് (5ലക്ഷം), നിവേദിത റോഡ് (5 ലക്ഷം), എൻ.എച്ച്. പട്ടായിക്കൽ റോഡ് (10ലക്ഷം), ഫറോക്ക് -നല്ലൂർ-തുമ്പൻ റോഡ് (5 ലക്ഷം), അത്തം വളവ്-മുതുവാട്ടുപാറ റോഡ് (10ലക്ഷം), പുറ്റെക്കാട് അങ്ങാടി-നഴ്സറി റോഡ് (5 ലക്ഷം), കല്ലുവളപ്പ്-ചെനപ്പറമ്പ് റോഡ് (5 ലക്ഷം), പള്ളിപ്പറമ്പ് ലിങ്ക് റോഡ് (5 ലക്ഷം), കൊളത്തറ- ചെരാൽകാവ് റോഡ് (10 ലക്ഷം), ചെറുവണ്ണൂർ കണ്ണാട്ടി ക്കുളം-ലക്ഷംവീട് കോളനി റോഡ് (10ലക്ഷം), ജയന്തി റോഡ് കിഴുവനപ്പാടം റോഡ് (10 ലക്ഷം), പാറയിൽ പാടം റോഡ് (10 ലക്ഷം), തോട്ടാംകുനി റോഡ് (10ലക്ഷം), കടലുണ്ടി പഞ്ചായത്തിലെ
മാട്ടുമ്മൽ വടയിൽ- കാവ് ചെറുതുരുത്തി പാലം റോഡ് (10 ലക്ഷം), ചേലിയം പറമ്പിൽ-കുന്നത്തും കാവ് റോഡ് (5 ലക്ഷം), പനക്കൽ വലിയാൽ റോഡ് (5 ലക്ഷം) എന്നീ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്. നടപടികൾ പൂർത്തിയാക്കി പ്രവൃത്തികൾ എത്രയും വേഗം നടപ്പാക്കുന്നതിന് നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.