dharna

കിളിമാനൂർ: സംസ്ഥാനവ്യാപകമായി കെ.പി.എസ്.ടി.എ സംഘടിപ്പിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണയുടെ ഭാഗമായി കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ സിവിൽ സ്റ്റേഷനു മുന്നിൽ അദ്ധ്യാപകർ ധർണ നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. ബിനുകുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.പി.എസ്.ടി.എ ജില്ലാ ട്രഷറർ എ.ആർ ഷമീം കിളിമാനൂർ ഉദ്ഘാടനം ചെയ്തു. അനിൽ വെഞ്ഞാറമൂട് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എസ്.ടി.എ നേതാക്കളായ സബീർ.എസ്, അനൂപ്.എം.ജെ, അജീഷ്.ആർ.സി, എ. നഹാസ്, സാജൻ.പി.എ, മുഹമ്മദ്‌ അൻസാർ എ.എം, അഭിലാഷ്.കെ.എസ്, ബിനു.പി, ലാജി.ജി.എൽ, ഗോകുൽ.എസ് എന്നിവർ പങ്കെടുത്തു.