arab

കിളിമാനൂർ: കേരളത്തിൽ അന്താരാഷ്ട്ര അറബിക് സർവകലാശാല സ്ഥാപിക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പാളയം ഇമാം ഡോ. വി. പി. സുഹൈബ് മൗലവി ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ.എം.എ സംസ്ഥാന പ്രസിഡന്റ് എ.എ. ജാഫർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ഇ.ഐ. സിറാജ് മദനി, എ. മുനീർ, സുമയ്യതങ്ങൾ, എസ്. ഷെഫീർ ഖാസിമി, എ. ആരിഫ്, നജീബ്കല്ലമ്പലം, അൻസർ എൽ.എ, യാസർ. എസ്, മുഹമ്മദ് ഷാ, മുഹമ്മദ് ഷംനാദ്, സംഗീത റോബർട്ട്‌ എന്നിവർ സംസാരിച്ചു.