g

കടയ്ക്കാവൂർ: ആലംകോട് കടയ്ക്കാവൂർ, മീരാൻകടവ്, അഞ്ചുതെങ്ങ് റോഡിന്റെ പുനർ നിർമ്മാണോദ്ഘാടനം നിലയ്ക്കാമുക്ക് ഇന്ദിരാ ഓഡിറ്റോറിയത്തിൽ മന്ത്രി ജി. സുധാകരൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 44.64 കോടി രൂപ ചെലവഴിച്ചാണ് നവീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് അന്തർദേശീയ നിലവാരത്തിലുള്ള ഈ റോഡിന്റെ പണി പതിനേഴ് മാസങ്ങൾ കൊണ്ട് പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി വിഡിയോ കോൺഫറൻസിലൂടെ അദ്ധ്യക്ഷത വഹിച്ചു. ബി. സത്യൻ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് വേണുജി തുടങ്ങിയവർ സംസാരിച്ചു.

സൂപ്രണ്ടിംഗ് എൻജിനിയർ ഗീതാ പി.എൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ സ്വാഗതവും എക്സിക്യൂട്ടീവ് എൻജിനിയർ ആർ. ജ്യോതി നന്ദിയും പറഞ്ഞു.