വർക്കല:വർക്കല താലൂക്കിലെ 3 വില്ലേജ് ഓഫീസ് മന്ദിരങ്ങൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായി മാറ്റുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗ് വഴി നിർവഹിച്ചു.വർക്കല താലൂക്ക് ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നിർമ്മാണം ആരംഭിക്കുന്ന 3 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെയും ശിലാ ഫലകം എം.എൽ.എ അനാച്ഛാദനം ചെയ്തു.വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്,ജില്ലാ പഞ്ചായത്ത് അംഗം വി. രഞ്ജിത്ത്,ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം,ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് വി.സുമംഗല,മറ്റ് ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.വർക്കല,ചെമ്മരുതി,അയിരൂർ,വില്ലേജ് ഓഫീസുകളാണ് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങളായി മാറുന്നത്. വർക്കല,ചെമ്മരുതി,വില്ലേജ് ഓഫീസുകൾ റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തിയും,അയിരൂർ വില്ലേജ് ഓഫീസ് പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തിയുമാണ് സ്മാർട്ടാക്കി പുനർനിർമ്മിക്കുന്നത്.