secrateriyat

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നടത്താനുള്ള സർക്കാർ തീരുമാനത്തിൽ ജീവനക്കാർക്ക് അമർഷം. ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാർ ഒന്നടങ്കം. മനോവീര്യം തകർക്കുമെന്നും മേലധികാരികൾക്ക് അനിഷ്ടം തോന്നുന്നവരെ ഒതുക്കാനുള്ള തന്ത്രമാണെന്നും ജീവനക്കാർ ആരോപിക്കുന്നു. ജീവനക്കാരുടെ സംഘടനാ നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്നുതന്നെ ഇതു വ്യക്തമാണ്.

'' നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം നടത്തും. നി​ലെ രീതി​ തുടരണം. പി​.എസ്.സി​ പരീക്ഷ എഴുതി​ സർവീസി​ലെത്തി​യവരാണ്. ഡി​പ്പാർട്ട്മെന്റ്തല പരീക്ഷയുടെയും കോൺ​ഫി​ഡൻഷ്യൽ റി​പ്പോർട്ടി​ൻെറ അടി​സ്ഥാനത്തി​ലും ഡി.പി​.സി​ ചേർന്ന് വി​ലത്തി​രുത്തി​യാണ് പ്രൊമോഷൻ നൽകുന്നത്. ജീവനക്കാരെ പറഞ്ഞുവി​ടാനുള്ള നീക്കം എൽ.ഡി​.എഫ് സർക്കാരി​ന് യോജി​ച്ചതല്ല.

ബി.ഹണി, പ്രസിഡന്റ്,

സെക്രട്ടേറിയറ്റ് എംപ്ളോയീസ്

അസോസിയേഷൻ (സി​.പി​.എം)

''കെ.എ.എസ് നടത്തി ഉന്നത തസ്തികകൾ വെട്ടിനിരത്തി. അതിനുപിന്നാലെയാണിത്. സർക്കാർ അശാസ്തീയമായി നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംഘടനകളുമായി ചർച്ച നടത്തണമെന്ന മാനദണ്ഡംപോലും പാലിക്കാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം പുനഃപരിശോധിക്കണം. തീരുമാനം അടിച്ചേൽപ്പിച്ചാൽ ശക്തമായ പ്രക്ഷോഭം നടത്തും.

ടി.ശ്രീകുമാർ, സെക്രട്ടറി,

സെക്രട്ടേറിയറ്റ് അസോസിയേഷൻ (കോൺഗ്രസ്)

'' ജീവനക്കാർക്ക് ദോഷകരമായ തീരുമാനം നടപ്പാക്കരുത്. സംഘടനകളുമായി ചർച്ച ചെയ്തതിനുശേഷമേ അന്തിമ തീരുമാനമെടുക്കാവൂ. അല്ലാതെയുള്ള ഒരു തീരുമാനവും അംഗീകരിക്കില്ല.

എസ്. ബിജു, സെക്രട്ടറി

സെക്രട്ടേറിയറ്റ് സ്റ്റാഫ്

അസോസിയേഷൻ (സി.പി.എെ)

''ജീവനക്കാരുടെ സംഘടനകളെ മുഖവിലയ്ക്കെടുക്കാതെയുള്ള തീരുമാനത്തിനെതിരെ ഇന്ന് പ്രതിഷേധദിനം ആചരിക്കും. അഞ്ചുപേർ വീതം സെക്രട്ടേറിയറ്റിൻെറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിക്കും. സിവിൽ സർവീസിന്റെ ഘടന പൊളിച്ചെഴുതുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. ഇഷ്ടമില്ലാത്തവരെ ഒതുക്കാനുള്ള രഹസ്യ അജണ്ടയാണിത്.

ടി.എെ. അജയകുമാർ,

സെക്രട്ടേറിയറ്റ് എംപ്ളോയീസ് സംഘ് (ബി.ജെ.പി)