photo

പാലോട്: ജില്ലാ പഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പാലോട് സിംഫണി ഗ്രന്ഥശാലയുടെ ബഹുനില മന്ദിരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചാ പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ്, വൈസ് പ്രസിഡന്റ് രാധാ ജയപ്രകാശ്, പേരയം ശശി, അനിതാ കൃഷ്ണൻ, എൻ. ഗോപാലകൃഷ്ണൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, ജി.എസ്. ഷാബി എന്നിവർ സംസാരിച്ചു. സിംഫണി പ്രസിഡന്റ് എൻ. ജയകുമാർ നന്ദിയും സെക്രട്ടറി ടി.എൽ. ബൈജു സ്വാഗതവും പറഞ്ഞു.