photo

പാലോട്: ഇരുപത് ലക്ഷം ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് പാലോട്ട് നിർമ്മാണം പൂർത്തീകരിച്ച ഹൈടെക് പബ്ലിക് അമിനിറ്റി സെന്റർ ഉദ്ഘാടനവും സമീപത്തായി പതിനഞ്ച് ലക്ഷം ചെലവഴിച്ച് നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്കിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ്, വൈസ് പ്രസിഡന്റ് രാധാജയപ്രകാശ്, പേരയം ശശി, അനിതാകൃഷ്ണൻ എന്നിവർ സംസാരിച്ചു.