kodi
അ​വൈ​ല​ബി​ൾ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ത്തി​ന് ​ശേ​ഷം​ ​പു​റ​ത്തേ​യ്ക്ക് ​വ​രു​ന്ന​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണൻ

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേക യോഗം ചേർന്നു

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിധി വിട്ട് സംസ്ഥാന സർക്കാരിനെതിരെ നീങ്ങുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയനീക്കമെന്ന് വിലയിരുത്തുന്ന സി.പി.എമ്മും സർക്കാരും, ഇതിന് രാഷ്ട്രീയ പ്രതിരോധം തീർക്കാനൊരുങ്ങുന്നു.

കെ-ഫോണും ഇ-മൊബിലിറ്റിയും ലൈഫ് മിഷനുമടക്കമുള്ള സർക്കാരിന്റെ വൻകിട പദ്ധതികളുടെ വിശദാംശങ്ങൾ തേടിയ ഇ.ഡി നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കും. മതിയായ കാരണങ്ങളില്ലാതെ ഇവയുടെ പരിശോധനയിലേക്ക് കടക്കുന്നതിനെ നിയമപരമായി നേരിടും. ഇന്നലെ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത സി.പി.എം അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ, മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന മന്ത്രിമാരുടെ പ്രത്യേക യോഗവും ഇക്കാര്യം ചർച്ച ചെയ്തു.

ബിനീഷ് കോടിയേരിയുടെ വീട്ടിൽ അരങ്ങേറിയ നാടകങ്ങൾ ഇ.ഡിയുടെ തനിനിറം തുറന്നുകാട്ടുന്നുവെന്നാണ് സി.പി.എം കേന്ദ്രങ്ങൾ കാണുന്നത്. എന്നാൽ, ബിനീഷിന്റെ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന നിലപാടിൽ മാറ്റമുണ്ടാവില്ല. എം. ശിവശങ്കറിനെതിരായ നീക്കങ്ങളും വ്യക്തികളുടെ വിഷയങ്ങളെന്ന് കണ്ട് അവഗണിക്കും. എ.കെ.ജി സെന്ററിൽ സി.പി.എം അവൈലബിൾ സെക്രട്ടേറിയറ്റ് നടക്കവേയാണ്, ബിനീഷിന്റെ കുടുംബത്തെ തടഞ്ഞ് മനുഷ്യാവകാശലംഘനം നടത്തിയെന്ന പരാതിയിൽ ഇ.ഡിയോട് പൊലീസ് വിശദീകരണം തേടിയതടക്കമുള്ള നാടകീയരംഗങ്ങളരങ്ങേറിയത്. മനുഷ്യാവകാശ ലംഘനമെന്ന പരാതിയുണ്ടെങ്കിൽ കുടുംബം തന്നെ നിയമനടപടി സ്വീകരിക്കട്ടെയെന്ന നിലപാടിലാണ് പാർട്ടി.

സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികളെല്ലാം പൂർത്തിയാക്കിയെന്ന് മന്ത്രിമാരുടെ യോഗം വിലയിരുത്തി. ഡിസംബറിൽ തുടങ്ങുന്ന പുതിയ പദ്ധതികളും അവലോകനം ചെയ്തു. വിവാദങ്ങളെ മറികടന്ന് വികസന പദ്ധതികളുമായി നീങ്ങാനാണ് തീരുമാനം. പുതിയ സംഭവവികാസങ്ങൾ ഇന്നാരംഭിക്കുന്ന സി.പി.എം നേതൃയോഗങ്ങളിൽ ചർച്ചയാവും.

കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​ച​ട്ട​ ​ലം​ഘ​ന​ങ്ങ​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​പോ​ലും​ ​കാ​ണു​ന്നി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​മ​ന്ത്രി​മാ​രു​ടെ​ ​യോ​ഗ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​വി​വാ​ദ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​കാ​ണു​ന്ന​ത്.​ ​അ​ത് ​അ​വ​ഗ​ണി​ച്ച് ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​നി​ർ​ദേ​ശി​ച്ചു.

സ്പീക്കർക്ക് പരാതി നൽകി

ജയിംസ് മാത്യു എം.എൽ.എ
ലൈഫ് മിഷൻ പദ്ധതി ഫയലുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെതിരെ പരാതിയുമായി സി.പി.എം എം.എൽ.എ ജയിംസ് മാത്യു നിയമസഭാസ്പീക്കറെ സമീപിച്ചത് മറ്റൊരു രാഷ്ട്രീയനീക്കമായി. എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ പി. രാധാകൃഷ്ണനെതിരെയാണ് പരാതി.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ആരോപണമുള്ളത് വടക്കാഞ്ചേരിയിലെ പദ്ധതിയെപ്പറ്റി മാത്രമാണെങ്കിലും സംസ്ഥാനത്താകെ നിർമ്മാണപ്രവർത്തനങ്ങൾ തടയുന്ന രീതിയിലാണ് ഇ.ഡിയുടെ ഇടപെടൽ. സമയബന്ധിതമായി ഭവനപദ്ധതികൾ പൂർത്തിയാക്കി അർഹരായവർക്ക് കൈമാറുമെന്ന് നിയമസഭയിൽ സർക്കാർ നൽകിയ ഉറപ്പ് ഇത് മൂലം പാലിക്കപ്പെടാതെ പോവുകയാണെന്ന് പരാതിയിൽ പറയുന്നു. സ്പീക്കർ ഇത് നിയമസഭയുടെ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. ഇ.ഡി ഉദ്യോഗസ്ഥനിൽ നിന്ന് സമിതി വിശദീകരണം തേടും.