തിരുവനന്തപുരം: ശ്രീനാരായണ സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദർശനം ജനഹൃദയങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഗുരുകൃതി ത്രിദിന പഠനക്ലാസ്സ് ശിവഗിരി തീർത്ഥാടന വൃതാരംഭദിനമായ ഡിസംബർ 20ന് തൃശ്ശൂർ കണിമംഗലം തോളൂർ രാമൻഹാളിൽ ഡോ.തോളൂർ ശശിധരൻ ഉദ്ഘാടനം ചെയ്യും. ഒന്നാംദിവസം ഗുരുകൃതി സമ്പൂർണ്ണപാരായണം. രണ്ടാം ദിവസം ഗുരുകൃതി അർത്ഥവും വിവരണവും, മൂന്നാം ദിവസം ഗുരുകൃതിവ്യാഖ്യാനവും സംശയനിവാരണവും. ജാതിമതഭേദമന്യേ ആർക്കും കാസ്സിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് 9633438005.