dr-v-kuriyan

തിരുവനന്തപുരം: ധവള വിപ്ലവ പിതാവായ ഡോ.വർഗീസ് കുര്യന് മരണാനന്തര ബഹുമതിയായി ഭാരതരത്‌നം നൽകി ആദരിക്കണമെന്ന് മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ ആവശ്യപ്പെട്ടു. മിൽമയുടെയും പ്രാദേശിക യൂണിയനുകളുടെയും ചെയർമാൻമാരുടെ യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ക്ഷീര കർഷകർ പ്രധാനമന്ത്രിക്ക് കത്തയയ്ക്കും. ഡോ.വർഗീസ് കുര്യന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മ ശതാബ്ദി ആഘോഷങ്ങൾ നവംബർ 26 ന് സ്വദേശമായ കോഴിക്കോട് ആരംഭിക്കും. ഇതിന്റെ ഭാഗമായി മിൽമ ആസ്ഥാനത്ത് ഡോ. വർഗീസ് കുര്യന്റെ പൂർണകായ പ്രതിമയും യൂണിയൻ ആസ്ഥാനങ്ങളിൽ അർദ്ധകായ പ്രതിമകളും സ്ഥാപിക്കും. നവംബർ 26 ന് സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങളിൽ ഡോ.വി.കുര്യന്റെ ചിത്രം അനാച്ഛാദനം ചെയ്ത് ദീപം തെളിക്കും.