വെള്ളറട: വെള്ളറട പഞ്ചായത്തിലെ പനച്ചമൂട് പബ്ളിക് മാർക്കറ്റ് നവീകരണത്തിന് ശിലയിട്ടു. കിഫ്ബിയുടെ ധനസഹായത്തോടെ 5 കോടി രൂപ ചെലവഴിച്ച് തീരദേശ വികസന കോർപറേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മത്സ്യ ബന്ധന വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിഅമ്മ ഓൺലൈനായി നിർവഹിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ശോഭ കുമാരി, വൈസ് പ്രസിഡന്റ് ജ്ഞാനദാസ്, എസ്. പ്രദീപ്, ഉമൈറത്ത്, പനച്ചമൂട് ഉദയൻ, ശിവകുമാർ, തുടങ്ങിയവർ സംസാരിച്ചു.