mastar

നെയ്യാറ്റിൻകര: നാദ വിസ്മയമായി മാറിയ ഡോ. ജി.ആർ. പബ്ളിക് സ്കൂളിന്റെ വാനംപാടി ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന സീസൺ 2 സിംഗറിൽ സെലക്‌ഷൻ ലഭിച്ച മാസ്റ്റർ അക്ഷിത് കെ. അജിത്തിനെ സ്കൂൾ അധികൃതർ അനുമോദിച്ചു. സ്കൂൾ മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ മൈഥിലി പ്രശസ്തി ഫലകം നൽകിയും പൊന്നാട അണിയിച്ചുമാണ് അക്ഷിത് കെ. അജിത്തിനെ അനുമോദിച്ചത്. ഒപ്പം അക്ഷിതിന്റെ മാതാപിതാക്കൾക്കും സ്കൂൾ ഹൃദ്യമായ ആദരവ് നൽകി. പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ്, സ്കൂൾ മാനേജർ പി. രവിശങ്കർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പെരുമാൾ പിള്ള, അദ്ധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.