pro

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ നിയമ സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായ ജീവനക്കാരന് നിയമോപദേശം മറികടന്ന് സെക്‌ഷൻ ഓഫീസർ ട്രെയിനിയായി സ്ഥാനക്കയറ്റം നൽകുന്നു.

സ്പെഷ്യൽ റൂൾസിന് വിരുദ്ധമാണെന്ന് സർക്കാരിന്റെ സീനിയർ ഗവ. പ്ലീഡർ നിയമോപദേശം നൽകിയെങ്കിലും ,അതിനെ മറികടന്ന് സർക്കാരിന്റെ പ്രത്യേക വിവേചനാധികാരം പ്രയോഗിച്ച് നിയമനം നൽകാനാണ് തീരുമാനം.കേരള സെക്രട്ടേറിയറ്റ് സർവ്വീസ് ചട്ടത്തിലെ 39ാം വകുപ്പനുസരിച്ചുള്ള വിവേചനാധികാരം ഉപയോഗിച്ച് സെക്‌ഷൻ ഓഫീസർ ട്രെയിനി നിയമനം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പുവച്ചതായാണ് വിവരം. അടുത്ത മന്ത്രിസഭായോഗത്തിൽ ഇത് അംഗീകരിക്കും.