വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ ഹിന്ദു ഐക്യവേദി പ്രവർത്തകർ കൂനിച്ചി കൊണ്ടകെട്ടി മലനിരകളെ സംരക്ഷിക്കുക, മലമുകളിലെ കൈയേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ധർണ നടത്തി. ആദിവാസി മഹാ സഭ സംസ്ഥാന സമിതി അംഗം മുട്ടൂർ ചന്ദ്രൻകാണി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ പ്രഭാകരൻ, ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി കോവിലുവിള ശ്രീജിത്ത്, രാഷ്ട്രീയ സ്വയം സേവക് വെള്ളറട ഖഡ് സദസ്യൻ പാക്കോട് ഗോപൻ, ചൂണ്ടിക്കൽ സുകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.