general

ബാലരാമപുരം:കാലവർഷക്കെടുതിയിൽ തകർന്ന ബാലരാമപുരം ഇടമനക്കുഴി റോഡിന്റെ പുനരുദ്ധാരണപ്രവർത്തികൾ അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ദുരന്ത നിവാരണ വകുപ്പ് 10 ലക്ഷം രൂപയാണ് റോഡിന്റെ നിർമ്മാണത്തിന് അനുവദിച്ചത്.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി പോൾ,​ എ.എം.സുധീർ,​ ബാലരാമപുരം സതീഷ്,​ കെ.വിജയകുമാർ,​ എം.മുഹമ്മദ് മുനീർ,​ അൽ അമീൻ,​ അശ്വതി,​ മഞ്ചു എന്നിവർ സംബന്ധിച്ചു.