ബാലരാമപുരം:ഭൂതം കോട് എൽ.എം.എസ്.എൽ.പി സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറി ഉദ്ഘാടനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസി കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ മാനേജർ റവ.അനിലാൽ എം.ദാസ്, വാർഡ് മെമ്പർ ബി.ഷൈലജകുമാരി,പഞ്ചായത്ത് സെക്രട്ടറി എ.ഹരിൻബോസ്, സി.ബി.ബിബിൻ,സരസദാസ് എന്നിവർ പങ്കെടുത്തു.മുന്നേറ്റം വിദ്യാലയങ്ങളുടെ കർമ്മപദ്ധതി ബി.ആർ.സി പരിശീലകൻ എ.എസ് മൻസൂർ പ്രകാശനം ചെയ്തു.പ്രദമാദ്ധ്യാപിക എം.എസ്.ജ്യോതി കുമാരി സ്വാഗതവും എ.എസ്.റീജാ ജാസ്മിൻ നന്ദിയും പറഞ്ഞു.