മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ലബിന്റെയും മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പീസ് ത്രൂ സർവീസ് എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കു വേണ്ടി ചിത്രരചനാ മത്സരം നടത്തി. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് പി.ആർ കോ-ഓർഡിനേറ്ററും, മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറി പ്രസിഡന്റുമായ എം.ജെ.എഫ് ലയൺ ഏ.കെ. ഷാനവാസ് ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു. ലയൺ എസ്. ശശീന്ദ്രൻ, ലൈബ്രറിയേൻ ജോർജ് ഫെർണാണ്ടസ്, കൾച്ചറൽ ഓർഗനൈസേഷൻ ബാലവേദി പ്രസിഡന്റ് അഭിജിത്ത് എന്നിവർ പങ്കെടുത്തു.