തിരുവനന്തപുരം:സാഹിത്യരംഗത്തെ വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തുന്നവർക്കുള്ള ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരത്തിന് (മലയാളം) അപേക്ഷ ക്ഷണിച്ചു. കഥ,തിരക്കഥ, നോവൽ, കവിത, ഗാനരചന, ജീവചരിത്രം, യാത്രാവിവരണം, നിരൂപണം, ഭാഷാഗവേഷണം,പരിഭാഷ, ബാലസാഹിത്യം, ലേഖനം, വൈജ്ഞാനിക സാഹിത്യം, ഹാസ്യകഥ, പാഠപുസ്തകരചന എന്നീ മേഖലകളിലെ മികവിനാണ് പുരസ്കാരം നൽകുക. സമഗ്ര സംഭാവനയ്ക്കുള്ള 'ഭാഷാ കേസരി' പുരസ്കാരവും ഇൻഡിവുഡ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിയൊന്ന് രൂപയാണ് പുരസ്കാര ജേതാവിന് ലഭിക്കുക. മലയാള സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാര തുകയാണിത്.അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 30. ഡിസംബർ 21ന് ഫലം പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9539000826, malayalamawards@indywood.co.in