മലയിൻകീഴ് : പേയാട് സെന്റ് സേവ്യേവ്സ് ഹയർസെക്കൻഡറി സ്കൂളിൽ കെ.പി.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ ഗുരുസ്പർശത്തിന്റെ ഭാഗമായി നടന്ന പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം മുൻ സ്പീക്കർ എൻ. ശക്തൻ നിർവഹിച്ചു. സാമ്പത്തികമായി പിന്നാക്കമുള്ള വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. യൂണിറ്റ് പ്രസിഡന്റ് ബിജുവിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വട്ടപ്പാറ അനിൽ പദ്ധതി വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ്, സബ് ജില്ലാ പ്രസിഡന്റ് കോൺക്ലിംഗ് ജിമ്മി, സെക്രട്ടറി എൻ.പി. ജയപ്ര കാശ്, യൂത്ത് ഫോറം ചെയർമാൻ ഷീൻ അൽബർട്ട്, എച്ച്.എം. മിനി, പേയാട് ദിലീപ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജുമോൻ, രഞ്ജൂ.എസ്.രാജീവ്, ലതിക, ബിന്ദു, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.