തിരുവനന്തപുരം: നഗരസഭ തിരഞ്ഞെടുപ്പിൽ കണ്ണമ്മൂല വാർഡിൽ പുതുമുഖത്തെ ഇറക്കി വിജയം നേടാൻ ബി.ജെ.പി. പുതുമുഖമായ ജയശ്രീ ഗോപാലകൃഷ്ണനാണ് സ്ഥാനാർത്ഥി. സാമൂഹ്യസാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ജയശ്രീ. നിലവിൽ പ്രവാസി മലയാളി വെൽഫെയർ അസോസിയേന്റെ സംസ്ഥാന സെക്രട്ടറി, പുരോഗമന സാംസ്കാരിക വേദി വൈസ് പ്രസിഡന്റ്, ക്യാൻസർ കെയർ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ സെക്രട്ടറി ഉൾപ്പെടെയുള്ള സ്ഥാനം വഹിക്കുന്നുണ്ട്. ബിരുദാനന്തര ബിരുദധാരിയായ ജയശ്രീ ആദ്യമായാണ് മത്സരിക്കുന്നത്. മൂലവിളാകം സ്വദേശിയാണ്. കേന്ദ്ര സർക്കാരിന്റെ നയങ്ങളും ബി.ജെ.പിയുടെ സംസ്ഥാനത്തെ പ്രവർത്തനങ്ങളുമാണ് ബി.ജെ.പിയിൽ ചേരാൻ പ്രേരിതമായെന്ന് ജയശ്രീ പറഞ്ഞു. നിലവിൽ എൽ.ഡി.എഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് സക്റിയ വിഭാഗത്തിലെ ആർ. സതീഷ് കുമാറാണ് കൗൺസിലർ. ഇത്തവണ സി.പി.എമ്മിനാണ് സീറ്റ്.