ബാലരാമപുരം:സ്വർണ്ണക്കടത്ത്,ലൈഫ് മിഷൻ അഴിമതി എന്നിവയ്ക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേളേശ്വരം യു.ഡി.എഫ് വാർഡ് കമ്മിറ്റി കേളേശ്വരം ജംഗ്ഷനിൽ സത്യാഗ്രഹം നടത്തി.കോൺഗ്രസ് ജില്ലാ സെക്രട്ടറി ആർ.ആർ സഞ്ജയ്കുമാർ,മണ്ഡലം പ്രസിഡന്റ് ഭഗവതിനട ശിവകുമാർ,ഹാൻടെക്സ് മുൻ പ്രസിഡന്റ് പെരിങ്ങമല വിജയൻ,പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ,പുന്നമൂട് മുരുകൻ,പുന്നമൂട് ശിവൻപിള്ള,വാർഡ് പ്രസിഡന്റ് സി.സുനിൽകുമാർ,ബൂത്ത് പ്രസിഡന്റ് പി.ശ്രീനിവാസൻ,മണിക്കുട്ടൻ രാധാകൃഷ്ണൻ,പലവേശൻ പിള്ള എന്നിവർ സംബന്ധിച്ചു.