covid

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 756 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 622 പേർ രോഗമുക്തരായി. നിലവിൽ 8342 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഒമ്പതു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.കരമന സ്വദേശി പദ്മനാഭ അയ്യർ (81), പുളിമാത്ത് സ്വദേശി ഗോപിനാഥൻ (65), ആനയറ സ്വദേശിനി കെ.ജി.കമലാമ്മ (84),പോത്തൻകോട് സ്വദേശി കൊച്ചുപെണ്ണ് (84), കുളത്തൂർ സ്വദേശി രാജു (68), മരിയപുരം സ്വദേശിനി സുധ (65),അമരവിള സ്വദേശി കൃഷ്ണൻ നായർ (83),പേട്ട സ്വദേശി എൽ. രമേശ് (70), പ്രാവച്ചമ്പലം സ്വദേശി അബൂബക്കർ (75) എന്നിവരുടെ മരണമാണു കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 596 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 14 പേർ ആരോഗ്യ പ്രവർത്തകരാണ്.

പുതുതായി നിരീക്ഷണത്തിലായവർ -1797

ആകെ നിരീക്ഷണത്തിലുള്ളവ‌ർ -25430

ഇന്നലെ രോഗമുക്തി നേടിയവർ - 662

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -2145

 ചികിത്സയിലുള്ളവർ - 8342