ബാലരാമപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ബാലരാമപുരം നോർത്ത് മണ്ഡലം കമ്മിറ്റി വിവിധ വാർഡുകളിൽ വഞ്ചനാദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ഡി.വിനു ഉദ്ഘാടനം ചെയ്തു.തലയൽ വാർഡിൽ ഡി.സി.സി ജനറൽ സെക്രട്ടറി വിപിൻജോസും പുന്നക്കാട് വാർഡിൽ ഡി.സി.സി ജനറൽ സെക്രട്ടറി മുത്തുക്കൃഷ്ണനും, പാറക്കുഴിയിൽ തലയൽ മധുവും എരുത്താവൂരിൽ ബാലരാമപുരം റാഫിയും,പുള്ളിയിൽ വാർഡിൽ റ്റി.എസ് ലാലുവും നേത്യത്വം നൽകി. സുഗതകുമാർ,ഗോപകുമാർ, സിജു, രാജൻ ജയകുമാർ,തമ്പി,രജീഷ്,ഷീജാ,സന്ധ്യ, രജിത, രാജേഷ് എന്നിവർ സംബന്ധിച്ചു.