വെഞ്ഞാറമൂട്: വെമ്പായം തേക്കട കുളത്തിന് സമീപം അവശ നിലയിൽ കണ്ടെത്തിയ ആൾ മരിച്ചു. കഴിഞ്ഞ 4 ന് രാവിലെ 9 മണിയോടുകൂടിയാണ് 60 വയസ്സ് തോന്നിക്കുന്നയാളെ കുളത്തിന് സമീപം അവശ നിലയിൽ കണ്ടത്. പൊലീസ് ആളിനെ തിരുവനന്തപുരം മെഡിക്കൽകോളെജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണപ്പെടുകയുമായിരുന്നു. ഇയാളെ തിരിച്ചറിയുന്നവർ വട്ടപ്പാറ പൊലീസുമായി ബന്ധപ്പെടണം.