election-kerala

തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ സംസ്ഥാന സർക്കാർ വകുപ്പുകളിലെയും നിയമാനുസൃത ബോർഡുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും കോർപറേഷനുകളിലെയും ജീവനക്കാരുടെ സ്ഥലംമാറ്റവും നിയമനവും നിരോധിച്ചത് സർക്കാർ ഉത്തരവായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം ഈ മാസം രണ്ട് മുതലാണ് നിരോധനം ബാധകമാണ്. ഏതെങ്കിലും സ്ഥലംമാറ്റം അടിയന്തരമായി നടത്തമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.