തിരുവനന്തപുരം:നാലാമത് ആർ.ശങ്കർ പുരസ്കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിക്കും. സമകാലിക രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യവും പൊതുപ്രവർത്തന രംഗത്തെ മികവുമാണ് അവാർഡിന് രമേശ് ചെന്നിത്തലയെ അർഹനാക്കിയത്. പെരുമ്പടവം ശ്രീധരൻ,ഡോ.എം.ആർ തമ്പാൻ,ഡോ.വിളക്കുടി രാജേന്ദ്രൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ആർ.ശങ്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് അവാർഡ്.50001 രൂപയും പ്രശസ്തി പത്രവും മൊമന്റോയുമാണ് അവാർഡ്.
ശങ്കറിന്റെ ചരമദിനമായ 7ന് രാജ് ഭവനിൽ വച്ച് വൈകിട്ട് 4ന് ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമ്മാനിക്കും.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ , ഉമ്മൻചാണ്ടി,എം.എം.ഹസ്സൻ തുടങ്ങിയവർ പങ്കെടുക്കും.അന്ന് രാവിലെ 9ന് പാളയം ആർ.ശങ്കർ സ്ക്വയറിലുള്ള പ്രതിമയിൽ പുഷ്പാർച്ചന നടത്തുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ടി.ശരത് ചന്ദ്രപ്രസാദ് അറിയിച്ചു.