kfone

തി​രു​വ​ന​ന്ത​പു​രം​:​ ​കെ​ ​ഫോ​ണും​ ​ഇ​ ​മൊ​ബി​ലി​റ്റി​യും​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​ഭി​മാ​ന​ ​പ​ദ്ധ​തി​ക​ളാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ​മ​ലി​നീ​ക​ര​ണം​ ​കു​റ​യ്ക്കു​ന്ന​തി​ന് ​ഘ​ട്ടം​ ​ഘ​ട്ട​മാ​യി​ ​ഇ​ല​ക്ട്രി​ക് ​വാ​ഹ​ന​ങ്ങ​ളി​റ​ക്കും.​ 2025​ ​ന​കം​ ​ആ​ദ്യ​ ​ഘ​ട്ടം​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ​പ​ദ്ധ​തി.​ 51​:49​%​ ​ഓ​ഹ​രി​ ​പ​ങ്കാ​ളി​ത്ത​ത്തി​ൽ​ ​ഹെ​സു​മാ​യി​ ​ചേ​ർ​ന്ന് .3000​ ​ബ​സ്സു​ക​ൾ​ ​സം​യു​ക്ത​ ​സം​രം​ഭം​ ​വ​ഴി​ ​നി​ർ​മ്മി​ക്കും.
കെ​ ​ഫോ​ൺ​ ​പ​ദ്ധ​തി​ ​അ​ട്ടി​മ​റി​ക്കാ​നാ​യി​ ​അ​ടി​സ്ഥാ​ന​ ​ര​ഹി​ത​മാ​യ​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ച് ​പു​ക​മ​റ​ ​സൃ​ഷ്ടി​ക്കു​ന്നു.​ ​ചി​ല​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​സ​ർ​ക്കാ​ർ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​അ​ട്ടി​മ​റി​ക്കാ​നാ​കു​മോ​യെ​ന്നുംആ​ലോ​ചി​ക്കു​ന്നു. ​ഇ​പ്പോ​ൾ​ ​വി​വാ​ദ​ങ്ങ​ൾ​ക്ക് ​പു​റ​കെ​ ​പോ​കാ​നി​ല്ല.​ ​ഏ​റ്റെ​ടു​ത്ത​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​നി​റ​വേ​റ്റു​ന്ന​തി​ൽ​ ​നി​ന്ന് ​ഒ​രു​ ​ശ​ക്തി​ക്കും​ ​പി​ന്തി​രി​പ്പി​ക്കാ​നാ​വി​ല്ല.​ ​ഇ​ത് ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​ ​ന​ട​പ്പാ​ക്കു​ന്ന​ ​പ​ദ്ധ​തി​യാ​ണ് -​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.