തിരുവനന്തപുരം: കെ ഫോണും ഇ മൊബിലിറ്റിയും സർക്കാരിന്റെ അഭിമാന പദ്ധതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് മലിനീകരണം കുറയ്ക്കുന്നതിന് ഘട്ടം ഘട്ടമായി ഇലക്ട്രിക് വാഹനങ്ങളിറക്കും. 2025 നകം ആദ്യ ഘട്ടം പൂർത്തിയാക്കാനാണ് പദ്ധതി. 51:49% ഓഹരി പങ്കാളിത്തത്തിൽ ഹെസുമായി ചേർന്ന് .3000 ബസ്സുകൾ സംയുക്ത സംരംഭം വഴി നിർമ്മിക്കും.
കെ ഫോൺ പദ്ധതി അട്ടിമറിക്കാനായി അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നു. ചില കേന്ദ്ര ഏജൻസികൾ സർക്കാർ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാകുമോയെന്നുംആലോചിക്കുന്നു. ഇപ്പോൾ വിവാദങ്ങൾക്ക് പുറകെ പോകാനില്ല. ഏറ്റെടുത്ത ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നിന്ന് ഒരു ശക്തിക്കും പിന്തിരിപ്പിക്കാനാവില്ല. ഇത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് - മുഖ്യമന്ത്രി പറഞ്ഞു.