raveendran

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, ബിനാമി ഇടപാടുകളിലും സർക്കാരിന്റെ വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളിലും ചോദ്യംചെയ്യലിന് ഇന്ന് കൊച്ചിയിൽ ഹാജരാവാൻ ഇ.ഡി നോട്ടീസ് നൽകിയിരുന്ന മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് കൊവിഡ്. വീട്ടിൽ വിശ്രമത്തിലുള്ള രവീന്ദ്രനെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. കസ്റ്റഡിയിലുള്ള ശിവശങ്കറിൽ നിന്നു ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രവീന്ദ്രനെ ചോദ്യംചെയ്യാനാണ് ഇ.ഡി ഒരുങ്ങിയത്. ശിവശങ്കറിനെ ആറു ദിവസത്തേക്ക് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയതും രവീന്ദ്രനൊപ്പം ചോദ്യംചെയ്യാനാണ്. എന്നാൽ രവീന്ദ്രന് കൊവിഡ് ബാധിച്ചതോടെ ഇ.ഡിയുടെ അന്വേഷണം താത്കാലികമായെങ്കിലും തടസപ്പെടും.